കെ സുരേന്ദ്രനെതിരെയും സി കെ ജാനുവിനെതിരെയും ബത്തേരി പൊലിസ് കേസെടുത്തു

0

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും,  ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാനമുന്‍ അധ്യക്ഷ സി കെ ജാനുവിനെതിരെയും സുല്‍ത്താന്‍ ബത്തേരി പൊലിസ് കേസെടുത്തു.കഴിഞ്ഞദിവസം കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയമവിരുദ്ധമായി പാരിതോഷികം നല്‍കി, അത് സ്വീകരിച്ചു എന്നതില്‍ ഐ പി സി 171 ഇ, എഫ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സുല്‍ത്താന്‍ ബത്തേരി പൊലിസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ പറഞ്ഞു.

വരുംദിവസങ്ങളില്‍ സാക്ഷികളെ അടക്കം വിളിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സി കെ ജാനുവിന് എന്‍ഡിഎയിലെത്തിക്കാനും ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനും 50 ലക്ഷം രൂപ കോഴ നല്‍കി എന്നുകാണിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്  നല്‍കിയ ഹരജിയിലാണ് കേസെടുക്കാന്‍ കോടതികഴിഞ്ഞദിവസം ഉത്തരവിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!
07:42