വാര്‍ത്ത അടിസ്ഥാനരഹിതം പൊഴുതന പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി

0

പൊഴുതന പഞ്ചായത്ത് മുസ്ലിംലീഗിന്റെ അഭിപ്രായമായി പ്രാദേശിക ചാനലില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് പൊഴുതന പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഷമീര്‍ മേല്‍മുറി .കഴിഞ്ഞദിവസം കുറിച്യാര്‍മല സ്‌കൂളിന്റെ സ്ഥലം കണ്ടെത്തലില്‍ അഴിമതി ഉണ്ടെന്നും അതിനു മുസ്ലിംലീഗ് എതിരാണെന്നും പ്രത്യേക കമ്മിറ്റി കൂടി തീരുമാനിച്ചതാണെന്നും വന്ന പരാമര്‍ശങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും നാട്ടില്‍ വികസനം കൊണ്ടുവരുന്നതില്‍ മുസ്ലിംലീഗ് എതിരല്ല എന്നും ഷമീര്‍ മേല്‍മുറി പറഞ്ഞു .

വ്യക്തി താല്‍പര്യപ്രകാരം ആളുകള്‍ പറയുന്ന കാര്യങ്ങളിലൊന്നും പൊഴുതന പഞ്ചായത്ത് മുസ്ലിം ലീഗിന് യാതൊരുവിധ ബന്ധവുമില്ലെന്നും ഷമീര്‍ പറഞ്ഞു.2018ലെ പ്രളയത്തില്‍ തകര്‍ന്നുപോയ നിര്‍മല സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് മേല്‍മുറി ഹയാത്തുല്‍ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ്. സ്‌കൂള്‍ പുനസ്ഥാപിക്കാന്‍ വേണ്ടി സേട്ടുകുന്ന് എന്ന പ്രദേശത്ത് കണ്ടെത്തിയ സ്ഥലവും ആയി ബന്ധപ്പെട്ടാണ് വ്യാജ പരാമര്‍ശങ്ങള്‍ വന്നിട്ടുള്ളത്.പൊഴുതന ഗ്രാമ പഞ്ചായത്തിന്റേയും , സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെയും ജനങ്ങളുടെയും സ്‌കൂളിനെയും ഏത് ആവശ്യത്തിനും പൊഴുതന പഞ്ചായത്ത് മുസ്ലിം ലീഗ് ഉണ്ടാകുമെന്ന് ഷമീര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!