നഴ്‌സിനെ തിരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ തടസപ്പെടുത്തി യു.ഡി.എഫ് പ്രക്ഷോഭത്തിന്

0

പാലിയേറ്റീവ് നഴ്‌സിനെ തിരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ തടസപ്പെടുകയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തില്‍ തവിഞ്ഞാലില്‍ യു.ഡി.എഫും പ്രക്ഷോഭത്തിന്. നാളെ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികളെന്നും യു.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി നേഴ്‌സിനെ നിയമിക്കാനുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ച
സി.പി.എം.പ്രവര്‍ത്തകരും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാരും ചേര്‍ന്ന് തടസ്സപ്പെടുത്തുകയും ആക്രമം അഴിച്ചു വിടുകയും ചെയ്തത് ബോധപൂര്‍വ്വമാണ്.ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ എം.ഖമറുന്നിസയുടെ കൈ അടിച്ച് ഒടിക്കുകയും, സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍ മെമ്പര്‍ ലൈജി തോമസ് എന്നിവരെ ആക്രമിക്കും ചെയ്തവര്‍ക്കെതിരെ വധശ്രമത്തിനും, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ വകുപ്പ് പ്രകാരവും കേസ്സെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ഖമറുന്നിസയുടെ പരിക്ക് ഗുരുതരമായതിനാല്‍ വയനാട് മെഡിക്കല്‍ കോളേജില്‍ നിന്നും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് തള്ളി കയറികോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ബോധപൂര്‍വ്വമായ ആക്രമമാണ് സി.പി.എം.പ്രവര്‍ത്തകരും സി.പി.എം. പഞ്ചായത്ത് മെമ്പര്‍മാരും നടത്തിയത്. കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം പോലീസ് സേറ്റഷന്‍ അടക്കമുള്ള സമരങ്ങള്‍ നടത്തുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി, വൈസ് പ്രസിഡണ്ട് എം.ജി.ബിജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി തമ്പാന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസീസ് വാളാട്, മുസ്ലിം ലീഗ് പഞ്ചായത്ത് സിക്രട്ടറി സിദ്ദീഖ് മക്കിമല, ജോസ്‌കൈനിക്കുന്നേല്‍, ജോസ് പാറക്കല്‍ പി.എസ്.മുരുകേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!