കോവിഡ് 19 ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചു
കോവിഡ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭ 36 ഡിവിഷനുകളിലും ആരംഭിച്ച കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു.ഹെല്‍പ്പ് ഡെസ്‌ക്ക് മുഖേന ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാകും.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.വി. ജോര്‍ജ്, വിപിന്‍ വേണുഗോപാല്‍ കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, അബ്ദുല്‍ ആസിഫ്, പി.എം.ബെന്നി, ഷിബു ജോര്‍ജ്ജ്, വി കെ സുലോചന ,ഷൈനി ജോര്‍ജ്, സിനി ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.