വ്യാജ ഒസ്യത്തിന്റെ മറവില്‍ ഭൂമാഫിയ

0

മാനന്തവാടി വില്ലേജില്‍ കണിയാരം കണ്ണോത്ത് മൊട്ടന്‍കുന്ന് തൊടുവയല്‍ കുന്നോന്‍ കുമാരകുറുപ്പിന്റെ ഭൂമി വില്‍പ്പന, എതിര്‍പ്പുമായി കുറുപ്പിന്റെ അനന്തര അവകാശികള്‍. വ്യാജ ഒസ്യത്തിന്റെ മറവില്‍ കൃത്രിമ രേഖകള്‍ ചമച്ച് ഭൂമി വില്‍പ്പന നടത്താനുള്ള ശ്രമം തടയുമെന്നും അനന്തര അവകാശികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കുമാര കുറുപ്പിന്റെ കാലശേഷം ഉണ്ടാക്കിയ മൂന്ന് വ്യാജ ഒസ്യത്തിന്റെ മറവിലാണ് ഭൂമാഫിയ ഇപ്പോള്‍ സ്ഥലം വില്‍പ്പന നടത്താന്‍ ശ്രമം നടത്തുന്നത്.

മാനന്തവാടി സബ്ബ് രജിസ്റ്റാര്‍ ഓഫിസില്‍ 90/ 1937 നമ്പര്‍ ആധാരപ്രകാരം കുമാര കുറുപ്പിന് അവകാശം സിദ്ധിച്ചിട്ടുള്ള 16 ഏക്കര്‍ 64 സെന്റ് സ്ഥലമാണ് വ്യാജ ഒസ്യത്തിന്റെയും കൃത്രിമ രേഖകള്‍ ചമച്ചും ഭൂമാഫിയയും മറ്റും ഇപ്പോള്‍ വില്പന നടത്താന്‍ ശ്രമിക്കുന്നത്. അടിയാധാരത്തിലെ യഥാര്‍ത്ഥ അവകാശികളെ വസ്തുവാങ്ങുന്നവരില്‍ നിന്നും മറച്ച് വെച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വസ്തുവില്‍പ്പന നടത്താന്‍ ശ്രമം നടക്കുന്നെതെന്നും അനന്തരാവകാശികള്‍ ആരോപിക്കുന്നു. അത്തരത്തില്‍ ഭൂമി കൈമാറ്റം ചെയ്യപ്പെടുകയോ പോക്ക് വരവ് നടത്തുകയോ ചെയ്ത് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അനന്തരാവാകാശികള്‍ പറഞ്ഞു.നിലവില്‍ സ്വത്തിന് 22 അവകാശികള്‍ ഉണ്ടെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പി.ശ്രീധരന്‍ പണിക്കര്‍, പി.പത്മനാഭന്‍, എം.മണി, പി.കെ.രജീഷ്, കെ.ശശി തുടങ്ങിയവര്‍ പെങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!