ബത്തേരി നഗരസഭ മുസ്ലിംലീഗ് കമ്മറ്റി നേതൃത്വത്തില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനാചരണ കണ്‍വെന്‍ഷനും പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് സ്വീകരണവും നല്‍കി. ടിപ്പു സുല്‍ത്താന്‍ പ്ലെയിസില്‍ ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി.
കോവിഡ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചവരെയും, താലൂക്ക് ആശുപത്രി കേന്ദ്രീകൃതമായി സേവനം ചെയ്യുന്നവരേയും ആദരിച്ചു. മുന്‍സിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കെ നൂറുദ്ധീന്‍ അധ്യക്ഷനായിരുന്നു.വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, ടി പി ചെറുപ്പ, സമദ് കണ്ണിയന്‍, എം എ അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.