സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു
ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുള്ള തൊണ്ടാര്‍ ഡാം പദ്ധതി ഉപേക്ഷിക്കുക. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി തേറ്റമലയില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ മുസ്ലീം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.
വിപി അസീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍, ജലീല്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പര്‍ പി ചന്ദ്രന്, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആമിന സത്താര്‍, ടി മൊയ്തു, കേളോത്ത് അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.