നോ പാര്‍ക്കിംഗിനു താഴെ ഫുള്‍ പാര്‍ക്കിംഗ്

0

സുല്‍ത്താന്‍ ബത്തേരി ടൗണിലെ അനധികൃത വാഹന പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.നോ പാര്‍ക്കിംഗ് ബാര്‍ഡുകള്‍ക്ക് ചുവട്ടില്‍വരെയാണ് അനധികൃത പാര്‍ക്കിംഗ്.

കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്ന ടൗണില്‍ ഇപ്പോള്‍ യാതൊരുവിധ മാനദണ്ഡവും ഇല്ലാതെയുള്ള അനധികൃത പാര്‍ക്കിഗാണ് നടക്കുന്നത്.ഇത്തരത്തിലുള്ള പാര്‍ക്കിംഗ് പലപ്പോഴും ടൗണില്‍ ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ദേശിയ പാതയില്‍ നിന്നുള്ള പോക്കറ്റു റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കച്ചവട സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!