: സൗജന്യ വൈഫൈ വിപ്ലവം സൃഷ്ടിച്ച് സൗദി അറേബ്യ

0

എല്ലായിടത്തും സൗജന്യ വൈഫൈ സൗകര്യമൊരുക്കി ഇന്റർനെറ്റ് രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച് സൗദി അറേബ്യ. രാജ്യത്ത് വിവിധ മേഖലകളിലെ പൊതു സ്ഥലങ്ങളിൽ അറുപതിനായിരം വൈഫൈ ഹോട്ട് സ്‍പോട്ടുകളാണ് സൗജന്യമായി സൗദി കമ്യൂണിക്കേഷൻസ് ആൻസ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചു. ടെലികമ്യൂണിക്കേഷൻ രംഗത്തെ സേവനദാതാക്കളുമായി സഹകരിച്ചാണ് നടപ്പാക്കൽ. വിവിധ ഘട്ടങ്ങളിലായി 60,000 പോയിന്റുകളിലെത്തിക്കും. സൗജന്യ നെറ്റ്‍വർക്കിന് ഒരേ പേരായിരിക്കും. അതിൽ കണക്ട് ചെയ്യാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ചെയ്യും. കമ്പനിയുടെ വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ ഉപയോക്താക്കൾക്ക് കാണാൻ കഴിയുന്ന തരത്തിൽ എല്ലാ പ്രദേശങ്ങളിലേയും സൗജന്യ ആക്സസ് പോയിൻറുകൾ കാണിക്കുന്ന കവറേജ് മാപ്പുകൾ ലഭ്യമാക്കും. പൊതുസ്ഥലങ്ങളിൽ പ്രതിദിനം രണ്ട് മണിക്കുർ സമയം വരെയായിരിക്കും വൈഫൈ സൗജന്യം ഉപയോഗപ്പെടുത്താൻ അവസരം. 

Leave A Reply

Your email address will not be published.

error: Content is protected !!