ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ വരണാധികാരിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. നാമനിര്‍ദേശ പത്രികയുടെ സ്വീകരണം, പത്രികയുടെ സൂക്ഷ്മ പരിശോധന തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി സംബന്ധിച്ച പരിശീലനമാണ് നല്‍കിയത്. ജില്ലയിലെ മറ്റ് വരണാധികാരികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയിരുന്നു.
കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ എ.ഡി.എം. കെ. അജീഷ്, ജൂനിയര്‍ സൂപ്രണ്ട് ഉമ്മര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.