റീടാറിങ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി റീടാറിങ് പ്രവര്‍ത്തി ആരംഭി ക്കുന്ന തവിഞ്ഞാല്‍ പഞ്ചായത്തിലെ കാട്ടി മൂല – ജോസ് കവല – പുഞ്ചക്കടവ് റോഡി ന്റെ ഉദ്ഘാടനം ഒആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു. ഇതിനായി 65 ലക്ഷം രൂപ യാണ് നീക്കിവച്ചിട്ടുള്ളത്. വാളാട് -എടത്തന റോഡിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭി ക്കുമെന്ന് എംഎല്‍എ പറഞ്ഞു. എടത്തന ട്രൈബല്‍ സ്‌കൂളിന് 3 കോടി രൂപയുടെ കെട്ടിട നിര്‍മാണ പ്രവര്‍ത്തിയും ഉടന്‍ ആരംഭിക്കും. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഷൈമ മുരളീധരന്‍, എന്‍ജെ ഷജിത്. എജി ബാബു, ബ്ലോക്ക് മെമ്പര്‍ ദിനേശ് ബാബു. ഷബിത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!