റിപ്പണ്‍-ചോലാടി സംസ്ഥാന പാത നിര്‍മ്മാണോദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു.

0

കോഴിക്കോട്- വൈത്തിരി- ഗൂഡല്ലൂര്‍ പാതയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള റോഡിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു.. നെടുങ്കരണ സി എം എസ് സ്‌കൂളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

പ്രളയ പുനര്‍ നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ടാം ഘട്ട പദ്ധതിക്കായി 14 കോടി രൂപ ചിലവിലാണ് റോഡ് നവീകരിക്കുക. ചുണ്ടേല്‍ മുതല്‍ റിപ്പണ്‍ വരെ ഒന്നാം ഘട്ടത്തില്‍ 29 കോടി രൂപ ചിലവഴിച്ച് പ്രവര്‍ത്തികള്‍ ആരംഭിച്ചു. നിലവില്‍ 5 മീറ്ററാണ് ടാറിംഗ് ഉള്ളത്. ഇത് 7 മീറ്റര്‍ വീതിയിലാണ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുക. കല്‍പ്പറ്റ നിയോജക മണ്ഡലത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണിത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, അദ്ധ്യക്ഷനായിരുന്നു.മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യമുന, ഹരിദാസന്‍, ഷഹര്‍ബാന്‍ സൈതലവി, ഹരിഹരന്‍, ഹംസ.ജോളി സ്‌കറിയ, ഇ.ജി.വിശ്വപ്രകാശ്, വിജയകുമാരി എന്‍, എസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!