ബത്തേരി നഗരത്തില്‍  ട്രാഫിക് പരിഷ്‌കരണം ബുധനാഴ്ച മുതല്‍ 

0

ബത്തേരി നഗരത്തില്‍ ജൂലൈ ഒന്നുമുതല്‍ പുതിയ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കും .കഴിഞ്ഞദിവസം ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റി  തീരുമാനപ്രകാരമാണ്  ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നത്.മാതൃകാപരമായി പ്രവര്‍ത്തിച്ചു വന്ന   ബത്തേരി ടൗണിലെ ട്രാഫിക് സംവിധാനം കൊവിഡ് 19 പ്രതിസന്ധി ആരംഭിച്ചതോടെയാണ് താളം തെറ്റിയത്. പോലിസുകാരുടെ സേവനം പൂര്‍ണ്ണമായും ടൗണില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാത്തതായിരുന്നു ഗതാഗത സംവിധാനം പാളാന്‍ കാരണമായത്. ഇതിനെ തുടര്‍ന്നാണ് ജൂലൈ ഒന്നുമുതല്‍ ബത്തേരി ടൗണില്‍ പുതിയ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന്  മാസമായി താളംതെറ്റിയ ഗതാഗത സംവിധാനം പുനഃ സ്ഥാപിക്കപ്പെടും.
ടൗണിലെ അനധികൃത പാര്‍ക്കിങ് കര്‍ശനമായി ഒഴിവാക്കും. ഇതിനു പുറമേ ഫുട്പാത്ത് കൈയേറിയുള്ള കച്ചവടവും അനുവദിക്കുകയില്ല .ഡിജിറ്റല്‍ സ്റ്റീക്കര്‍ പതിക്കാത്ത ഓട്ടോറിക്ഷകളെ ടൗണില്‍ ഓടാന്‍  അനുവദിക്കില്ലെന്നും നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബു പറഞ്ഞു.
പരമാവധി പേ- ആന്റ് പാര്‍ക്കിംഗ്  സംവിധാനം വാഹന ഉടമകള്‍ ഉപയോഗപ്പെടുത്തണമെന്നും നഗരസഭ ചെയര്‍മാന്‍  പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!