കാട്ടുപോത്തിന്റെ ആക്രമണത്തിൽ തണ്ടർബോൾട്ട് കമാന്റിന് പരിക്ക്

0

മാനന്തവാടി – കാട്ടുപോത്തിന്റെ ആക്രമണത്തിൽ തണ്ടർബോൾട്ട് കമാന്റിന് പരിക്ക്. തലപ്പുഴ പോലീസിന് കീഴിൽ ജോലി ചെയ്യുന്ന തണ്ടർബോൾട്ട് കമാന്റിന് പരിക്ക്. ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെ മക്കിമല വനത്തിലാണ് സംഭവം. പതിവ് മാവോയിസ്റ്റ് പരിശോധനക്കിടെ കാട്ടുപോത്തിന്റെ മുന്നിൽ അകപ്പെടുകയായിരുന്നു. ഇടതുകാലിന്റെ പാദത്തിനാണ് പരിക്കേറ്റത്. സഹപ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മാനന്തവാടി ജില്ല ആശുപത്രിയുടെ സാറ്റലൈറ്റ് സെന്ററായ വിൻസന്റ് ഗിരി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദ്ധ ഗ്ധധ ചികിത്സക്കായി കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.മാനന്തവാടി ഡി.വൈ.എസ്.പി.എ.പി.ചന്ദ്രൻ മാനന്തവാടി സി.ഐ.എം.എം.അബ്ദുൾ കരീം എന്നിവർ ആശുപത്രിയിൽ എത്തി വിവരങ്ങളാരാഞ്ഞു.ഇയാളെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

Leave A Reply

Your email address will not be published.

error: Content is protected !!