സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിച്ചു

0

സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിച്ചു. 50% നിരക്ക് വർധനയോടെയാണ് സർവീസുകൾ അനുവദിച്ചത്.

ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിക്കുന്ന കാര്യം സംബന്ധിച്ച് തീരുമാനമാകുന്നത്. നേരത്തെ സംസ്ഥാനത്തിനകത്ത് ബസ് സർവീസുകൾ ആരംഭിച്ചിരുന്നുവെങ്കിലും അന്തർ ജില്ലാ സർവീസുകൾ ആരംഭിച്ചിരുന്നില്ല. നിലവിൽ അന്തർ സംസ്ഥാന ബസ് സർവീസുകൾക്ക് അനുമതി നൽകിയിട്ടില്ല. നേരത്തെ ഓർഡിനറി ബസുകൾ സർവീസ് നടത്താൻ എന്തൊക്കെ മാനദണ്ഡങ്ങൾ സ്വീകരിച്ചോ അത്തരം മാനദണ്ഡങ്ങളെല്ലാം അന്തർ ജില്ലാ ബസ് സർവീസുകളിലും ബാധകമാണ്.

അതേസമയം, ആരാധനാലയങ്ങളുടെ നിയന്ത്രണം നീക്കുന്നതിൽ തീരുമാനമായില്ല. നിർദേശങ്ങൾ കേന്ദ്ര പരിഗണനക്ക് അയക്കും.  

Leave A Reply

Your email address will not be published.

error: Content is protected !!