കൊറോണ നിരീക്ഷണത്തില്‍ അയവ്

0

16 പേര്‍ കൂടി ജില്ലയില്‍ നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ കൊറോണ പ്രതിരോധ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 50 ആയി കുറഞ്ഞു. സിങ്കപ്പൂരില്‍ നിന്നെത്തിയ 2 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ട്.നേപ്പാള്‍, സൗദി, ജര്‍മനി, യു.എസ്.എ, ഹോങ്കോങ്ങ്,.യു.എ.ഇ തുടങ്ങിയ ലോ റിസ്‌ക് കാറ്റഗറി രാജ്യങ്ങളില്‍ നിന്നെത്തുവരെ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കില്‍ തല്‍ക്കാലം കൊറോണ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുക്കിയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് നിരീക്ഷണത്തില്‍ ഇളവ് അനുവദിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!