പഴശ്ശിയെ സ്മരിച്ച് വയനാട്

0

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ധീരമായി പടനയിച്ച പഴശ്ശി രാജാവിന്റെ സംഭാവനകള്‍ വലുതാണെന്ന് ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ പഞ്ചായത്തും സംയുക്തമായി പുല്‍പ്പള്ളി മാവിലാംതോട് പഴശ്ശി സ്മാരകത്തില്‍ സംഘടിപ്പിച്ച പഴശ്ശി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐ.സി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദീലിപ് കുമാര്‍ അധ്യക്ഷനായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍,കെ ജെ പോള്‍,കെ എല്‍ പൗലോസ് എംഎസ് സുരേഷ് ബാബു, റീജ ജഗദോവന്‍,സിനി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


മാനന്തവാടിയില്‍ പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് സ്മൃതി യാത്രയും ചരിത്ര സെമിനാറും സംഘടിപ്പിച്ചു. മാനന്തവാടി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച സ്മൃതി യാത്ര പഴശ്ശി കുടീരത്തില്‍ സമാപിച്ചു. തുടര്‍ന്ന് കുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. സാംസ്‌കാരിക സമ്മേളനം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷന്‍ വിആര്‍ പ്രവീജ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ,മാനന്തവാടി ബ്ലോക്ക് ത്രതില പഞ്ചായത്ത് പ്രതിനിധികള്‍ രാഷ്ട്രിയ സാസ്‌കാരിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!