ടൗണില്‍ ട്രാഫിക് പരിഷ്‌ക്കരണം നാളെ മുതല്‍

0

സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ട്രാഫിക് പരിഷ്‌ക്കരണം നാളെ മുതല്‍ നിലവില്‍ വരും. രണ്ട് വര്‍ഷം മുമ്പ് നടത്തിയ ട്രാഫിക് പരിഷ്‌ക്കരണങ്ങളുടെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് 25-ഓളം പരിഷ്‌ക്കരണങ്ങളാണ് നാളെ മുതല്‍ ടൗണില്‍ പ്രബല്യത്തില്‍ വരിക. പരിഷ്‌ക്കരണവുമായി എല്ലാവരും സഹകരിക്കണമെന്ന് നഗരസഭ

രണ്ട് വര്‍ഷം മുമ്പ് ബത്തേരി ടൗണില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌ക്കരണങ്ങള്‍ താളം തെറ്റിയതിനാലും അന്ന് നടപ്പാക്കാന്‍ സാധിക്കാതിരുന്ന പരിഷ്‌ക്കരണങ്ങളും കൂട്ടിച്ചേര്‍ത്തുമാണ് ട്രാഫിക് അഡൈ്വസറി കമ്മറ്റി ചേര്‍ന്ന് തീരുമാനിച്ച പരിഷ്‌ക്കരണങ്ങള്‍ നാളെ മുതല്‍ നടപ്പിലാക്കുന്നത്. ടൗണിലെ അനധികൃത പാര്‍ക്കിംഗ് ശക്തമായി തടയും. കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം നേരിടുന്ന തരത്തിലുള്ള ഫുട്പാത്ത് കച്ചവടം അനുവദിക്കില്ല. ടൗണില്‍ പാര്‍ക്കിംഗ് സ്ഥലത്ത് രണ്ട് മണിക്കൂറില്‍ കൂടുതല്‍ നേരം സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. അതേ സമയം ദീര്‍ഘസമയം പാര്‍ക്കിംഗിനായി ചുള്ളിയോട് റോഡില്‍ ഫെഡറല്‍ ബാങ്കിന് എതിര്‍വശത്ത് 100 മീറ്റര്‍ ദൂരം അനുവദിച്ചിട്ടുണ്ട്. നിലവിലെ ഓട്ടോ- ടാക്സി സ്റ്റാന്റുകള്‍ക്ക് മാറ്റമില്ലെന്നും ട്രാഫിക് നിയമങ്ങല്‍ കൃത്യമായി പരിപാലിക്കാന്‍ കൂടുതല്‍ പൊലീസിനെയും ടൗണില്‍ നിയോഗിക്കുമെന്നും ചെയര്‍മാന്‍ ടി എല്‍ സാബു പറഞ്ഞു. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ് ട്രാഫിക് അഡൈ്വസറി കമ്മറ്റിയുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!