കേരളത്തിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്ന ലക്കിടിയുടെ മഴക്കാല പ്രൗഡി ഇപ്പോള്‍ ഇല്ല.. ഈ ഭാഗങ്ങളില്‍ കിട്ടി കൊണ്ടിരുന്ന നൂല്‍മഴയും. കോടമഴയും എല്ലാം ഓര്‍മകളായി മാറി.. ഇന്നത്തെ കാലം തെറ്റി പെയ്യുന്ന മഴയെ ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്
വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്കും എന്തിനേറെ പറയുന്നു ലക്കിടിയിലെ സ്ഥിര താമസക്കാര്‍ക്ക്‌പോലും ഏറെ കൗതുകകരവും ആനന്ദകരവുമായിരുന്നു ലക്കിടിയില്‍ 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ പെയ്തിരുന്ന മഴ.കേരളത്തിലെ ചിറാപുഞ്ചിയെന്നാണ് ലക്കിടിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ലക്കിടിയിലെ ആ പഴയ കാലാവസ്ഥയും നൂല്‍്മഴയുമെല്ലാം ഇന്ന് ഇവിടത്തെ പഴമക്കാരുടെ ഓര്‍മ്മകളായി മാറി. കര്‍ഷകരും,പ്രദേശത്തെ മലഞ്ചെരിവുകളില്‍ താമസിക്കുന്ന കുടുംബങ്ങളും ഭീതിയോടെയാണ് ഇപ്പോഴത്തെ ഓരോ മഴക്കാലത്തെയും നോക്കി കാണുന്നത്.ഇപ്പോഴത്തെ മഴ കാണുമ്പോള്‍ തന്നെ ദുരന്ത മഴയെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.മുന്‍പത്തെ മഴ കാണുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടി നിരവധി സഞ്ചാരികള്‍ ചുരം കയറി വരുമായിരുന്നു.എന്നാല്‍ ഇന്ന് മഴക്കാലമായാല്‍ വയനാടിന്റെ വിനോദ സഞ്ചാര മേഖല നിശബ്ദമാണ്.. കൂടാതെ കര്‍ഷകരും ഇപ്പോഴത്തെ കാലാവസ്ഥയെ ആശങ്കയോടെയാണ് കാണുന്നത്