സി.പി.ഐ.എം വെള്ളമുണ്ട ലോക്കല്‍ സമ്മേളനം ഒഴുക്കന്‍ മൂലയില്‍ തുടങ്ങി.

0

സി.പി.ഐ.എം വെള്ളമുണ്ട ലോക്കല്‍ സമ്മേളനം ഒഴുക്കന്‍ മൂലയില്‍ തുടങ്ങി. ജില്ല സെക്രട്ടറിയേറ്റ് അംഗം വി.വി. ബേബി ഉദ്ഘാടനം ചെയ്തു. പി.അസീസിനെ വീണ്ടു ലോക്കല്‍ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു. വെള്ളമുണ്ട പി.എച്ച്.സി സി.എച്ച്.സിയായി ഉയര്‍ത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ എ.എന്‍.പ്രഭാകരന്‍, പി.ജെ ആന്റണി, പി.കെ. സുരേഷ്, കെ.ടി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!