ഫാദർ ടോം ഉഴുന്നാലിന് സ്വീകരണം നൽകും

0

ഫാദർ ടോം ഉഴുന്നാലിന് പതിനെട്ടാം തിയ്യതി ബുധനാഴ്ച ബത്തേരി ഡോൺ ബോസ്കോ കോളജ് അങ്കണത്തിൽ വെച്ച് സ്വീകരണം നൽകുമെന്ന് ബത്തേരിയിലെ സലേഷ്യൻ സഹകാരി കൂട്ടായ്മ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബത്തേരിയിലെ സലേഷ്യൻ സഹകാരിമാരും ,പൗരാവലിയും ,മത സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലയിൽ ഉള്ളവരും ചേർന്നാണ് സ്വീകരണമൊരുക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഫാദർ ജോയി ഉള്ളാട്ടിൽ ,ഫാദർ സ്റ്റീഫൻ കോട്ടക്കൽ ,ജേക്കബ് ബത്തേരി ,എൻ.എം ജോസ് ,ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!