പള്ളിയറ രാമന്‍റെ മകൻ ബൈക്കപകടത്തിൽ മരിച്ചു

0

ബിജെപി ദേശീയ സമിതിയംഗം പള്ളിയറ രാമന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു
കല്‍പ്പറ്റ: ബിജെപി ദേശീയ സമിതി അംഗവും വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരിയുമായ വയനാട് പള്ളിയറ രാമന്റെ മകന്‍ മോഹന്‍ദാസ്(40) ബൈക്കപകടത്തില്‍ മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ജീവനക്കാരനാണ്. പനമരത്തുനിന്നും കണിയാമ്പറ്റയിലെ വീട്ടിലേക്ക് പോകവെ അദ്ദേഹം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം. ഉടന്‍തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരിമ്പുമലില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം.
മാതാവ്: ജാനകി. ഭാര്യ : വിനീത. കണിയാമ്പറ്റ നിവേദ്ദിത വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ധനുവന്ത്, ആറാംക്ലാസ് വിദ്യാര്‍ത്ഥി ഭദ്ര എന്നിവരാണ് മക്കള്‍.മൃതദേഹം ഇന്ന് പോസ്‌റ്റേ്‌മോര്‍ട്ടത്തിനുശേഷം കണിയാമ്പറ്റയിലെ തറവാട്ട് ശ്മശാനത്തില്‍ സംസ്‌ക്കരിക്കും..
Leave A Reply

Your email address will not be published.

error: Content is protected !!