നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനു നേരെ കാട്ടാനയുടെ ആക്രമണം. കല്ലൂര്‍ പുത്തഞ്ചിറകുന്നില്‍ കെ.എം മര്‍വ്വന്റെ ഉടമസ്ഥതയിലുള്ള ബസിനുനേരെ കാട്ടാന ആക്രമണം. മുത്തങ്ങ തകരപ്പാടിയില്‍ ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരി പൊന്‍കുഴി റൂട്ടില്‍ സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സ് ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നു.