ബോച്ചേയെ വയനാടന്‍ ജനത ആദരിക്കുന്നു

0

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി ജയിലില്‍ അകപ്പെട്ട മലയാളിയായ അബ്ദുല്‍ റഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപ സമാഹരിക്കുന്നതിന് നേതൃത്വം കൊടുത്ത ബോച്ചേയെ വയനാടന്‍ ജനത ആദരിക്കുന്നു. നാളെ മൂന്നുമണിക്ക് ലക്കിടിയില്‍ നിന്ന് സ്വീകരണയാത്ര ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കുടുംബത്തിന്റെ പേരില്‍ അക്കൗണ്ട് രൂപീകരിച്ച് പണം ധനസമാഹരണം ആരംഭിച്ചെങ്കിലും നാലു കോടി രൂപ മാത്രം ലഭിച്ച ഇഴഞ്ഞു നീങ്ങി. കേരളത്തിന്റെ മനസാക്ഷിയെ മുഴുവന്‍ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിച്ചത് പണം സമാഹരിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച് ബോച്ചേ നടത്തിയ ‘യാചന യാത്ര’യായിരുന്നു.

നിരപരാധിയായ ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ കടുത്ത ചൂടിനെയും അവഗണിച്ചുകൊണ്ട് ബോച്ചേ നടത്തിയ ഇടപെടലിലൂടെ മുഴുവന്‍ മലയാളികളുടെ മനസ്സിലേക്ക് ഒരു മെസ്സേജ് എത്തിക്കുവാനും മനസാക്ഷിയെ ഉണര്‍ത്തുവാനും സാധിച്ചു .ഏപ്രില്‍ 18ന് വയനാട്ടില്‍ എത്തുന്ന ബോച്ചേയെ ആദരിക്കാനാണ് കല്‍പ്പറ്റ ജനകീയ സമിതി തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു. . സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ടവര്‍ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. സ്വീകരണ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നതിനുവേണ്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളായ പി.പി ആലി, വി ഹാരിസ്, സി എസ് സ്റ്റാന്‍ലി,സലീം മേമന,ടിഎം സുബീഷ്, സി എം ശിവരാമന്‍ എന്നിവര്‍ രക്ഷാധികാരികളും കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ അഡ്വ.ടിജെ ഐസക് ചെയര്‍മാനുമായി സംഘാടകസമിതി രൂപീകരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.കെ അനില്‍കുമാര്‍ ട്രഷറര്‍ വിവിന്‍ പോള്‍, റഷീദ് നീലാംബരി, സാലിം ചുളുക്ക,റിസാനത്ത് സലീം എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും സലാം മുണ്ടേരി,നഈം കമ്പളക്കാട്,അശോകന്‍ ചൂരല്‍മല എന്നിവര്‍ ജോയിന്‍ കണ്‍വീനര്‍മാരുമായാണ് കമ്മറ്റി രൂപീകരിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!