വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്

0

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. വിവിധ മേഖലകളില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കര്‍മരേഖയുടെ പകര്‍പ്പ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് കൈമാറും. വയനാടിനെ വ്യവസായിക രംഗത്തെ സ്ത്രീ സൗഹാര്‍ദ്ദ ജില്ലയായി പ്രഖ്യാപിക്കണമെന്ന് കര്‍മരേഖയില്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ചേംബര്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യവസായം, കൃഷി, റെയില്‍വേ, എയര്‍ കണക്ടിവിറ്റി, ഹൈവേ, മാലിന്യ മാനേജ്മെന്റ്, തോട്ടം മേഖല, വനം സംരക്ഷണം, പ്രകൃതി വാതകം, ടൂറിസം രംഗങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളില്‍ നടപ്പാക്കേണ്ട കാര്യങ്ങളാണ് കര്‍മരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്ത്രീ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം. അഞ്ചു വര്‍ഷത്തിനകം കുറഞ്ഞത് 50 വിമന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം. ഗോത്രവര്‍ഗത്തില്‍പ്പെട്ടവരെ സംരംഭകരാക്കുന്നതിന് ഗോത്ര വ്യവസായ പ്രമുഖ് എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. വയനാടിനെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തണം. ഇതിനു കോഴിക്കോട് ജില്ലയില്‍ തുടങ്ങി പേരാമ്പ്ര, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി, കൃഷ്ണരാജപുരം, എച്ച്ഡി കോട്ട വഴി മൈസൂരുവിലേക്ക് റെയില്‍ പാത നിര്‍മിക്കണം.’ഉഡാന്‍’ പദ്ധതിയില്‍ വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കണം, വയനാടിനെ സ്ത്രീ സൗഹൃദ ടൂറിസം ജില്ലയായി പ്രഖ്യാപിക്കണം. വന്യമൃഗ പ്രശ്നങ്ങള്‍ ഉയര്‍ത്തി ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നത് അവസാനിപ്പിക്കണം തുടങ്ങിയ നൂറുറോളം ആവശങ്ങളാണ് കര്‍മരേഖയിലുള്ളത്. കര്‍മരേഖയുടെ പ്രകാശനം കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!