കെ പി ദാമോദരന്‍ എന്‍.സി.പി.വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

0

എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.പി ദാമോദരന്‍ എന്‍.സി.പി.വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയതലത്തില്‍ ഒരു വിഭാഗം ബി.ജെ.പിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും സംസ്ഥാനത്തെ എന്‍.സി.പിയുടെ നയങ്ങളിലും പ്രതിഷേധിച്ചാണ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് ദാമോദരനും ഒപ്പമുള്ള അനില്‍കുമാറും പറഞ്ഞു. ഡി.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും കോണ്‍ഗ്രസ് അംഗത്വം നല്‍കി. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ എന്‍.സി.പി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെന്നും ദാമോദരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് എന്‍. ഡി അപ്പച്ചന്റെ അധ്യക്ഷതയില്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ പി അനില്‍കുമാര്‍ എം.എല്‍.എ ഇരുവര്‍ക്കും മെമ്പര്‍ഷിപ്പ് നല്‍കി.യു.ഡി.എഫ് നേതാക്കളായ എം.സി. സെബാസ്റ്റ്യന്‍ ,പി കെ അയ്യൂബ് ,പ്രവീണ്‍ തങ്കപ്പന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!