അതിര്‍ത്തികളില്‍ മാത്രമല്ല നിരത്തിലും കര്‍ശന വാഹന പരിശോധന.

0

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേശീയ പാത ഉള്‍പ്പെടെ നിരത്തുകളില്‍ പോലീസിന്റെ ശക്തമായ വാഹന പരിശോധനയാണ് നടക്കുന്നത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലും ജില്ല വഴി മറ്റ് ഇടങ്ങളിലേക്കുമുള്ള കള്ളപ്പണ ഇടപാടുകളും ,ലഹരിക്കടത്തും തടയുക എന്ന ലക്ഷ്യവുമായാണ് പോലീസ് വാഹന പരിശോധന ശക്തമാക്കിയിരിക്കുന്നത് . എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തിലുള്ള പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലുടനീളം പോലീസ് പട്രോളിംഗ്, സംസ്ഥാന അതിര്‍ത്തികളില്‍ പിക്കറ്റ് പോസ്റ്റ് , അതിര്‍ത്തികളിലൂടെ അനധികൃതമായി പണം, സ്വര്‍ണം, ലഹരി എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനായി പ്രത്യേക സംയുക്ത സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!