വളരെ വിചിത്രവും പരിഹാസ്യവുമായ മത്സരമാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ വയനാട്ടില്‍ നടക്കുന്നതെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ കെട്ടിപ്പിടുത്തവും വയനാട്ടില്‍ മത്സരവും എങ്ങനെ സാധ്യമാകുന്നു എന്നും അദ്ദേഹം കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
ഇന്ത്യ മുന്നണിയുടെ പ്രസക്തിയെ ചോദ്യം ചെയ്യുകയാണ് ഇരുവരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു .വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 20% വോട്ടര്‍മാര്‍ പട്ടികവര്‍ഗ്ഗക്കാരാണ്.ഈ മണ്ഡലത്തില്‍ നിന്ന് പ്രതിനിധാനം ചെയ്യുന്ന രാഹുല്‍ഗാന്ധി ഒരു പട്ടികവര്‍ഗ്ഗക്കാരി രാഷ്ട്രപതിയായപ്പോള്‍ ദൗപതി മുര്‍മുവിനെതിരെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്നും അദ്ദേഹം ചോദിച്ചു. ഏപ്രില്‍ 26ന് മുമ്പ് എന്തുകൊണ്ട് രാഹുല്‍ഗാന്ധി അയോധ്യ സന്ദര്‍ശിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കരുവന്നൂരില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ ജില്ലയിലും എല്‍.ഡി.എഫ് യു.ഡി.എഫ് നേതൃത്വത്തില്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയില്‍ ആം ആദ്മിക്കെതിരെയുള്ള നീക്കം വേട്ടയാടല്‍ ആണെങ്കില്‍ സംസ്ഥാനത്ത് പിണറായി വിജയനും മകള്‍ക്കും എതിരെ നടക്കുന്ന അന്വേഷണം വേട്ടയാടല്‍ ആണോ എന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.