വ്യാപാര സംരക്ഷണ ജാഥക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി.
ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് കോര്‍പ്പറേറ്റ് വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര.രാജു അപ്‌സര ക്യാപ്റ്റനായുള്ള വ്യാപാര സംരക്ഷണ ജാഥക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘടന ശക്തി വിളിച്ചറിയിച്ച വ്യാപാര റാലിയും നടന്നു.മാനന്തവാടി എരുമത്തെരുവില്‍ നിന്നും ജാഥയെ സ്വീകരിച്ച് സമ്മേളന നഗരിയായ മൈസൂര്‍ റോഡില്‍ എത്തുകയായിരുന്നു.തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ അധ്യക്ഷനായിരുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യമേച്ചേരി,സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.കുഞ്ഞാവു ഹാജി,സംസ്ഥാന ട്രഷറര്‍
ദേവരാജന്‍,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.അബ്ദുല്‍ ഹമീദ്,ബാബു കോട്ടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു