ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസേഴ്‌സ് & വയര്‍മെന്‍സ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം

0

ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസേഴ്‌സ് & വയര്‍മെന്‍സ് അസോസിയേഷന്‍ 29-ാംസംസ്ഥാന പ്രതിനിധി സമ്മേളനം മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ എം.എല്‍.എ ഒആര്‍ കേളു ഉദ്ഘാടനം ചെയ്തു. വയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അപകടകരമായ തൊഴിമേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പരിഗണന നല്‍കുന്നതിന് ഇടപ്പെടല്‍ നടത്തുമെന്നും എംഎല്‍എപറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് എം.എം ബാബു അധ്യക്ഷത വഹിച്ചു. സംഘടന രക്ഷാധികാരി പി.കെ.രാജനെ ചടങ്ങില്‍ ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് പി.കെ രാജന്‍ അവാര്‍ഡ് വിതരണം ചെയ്തു.എം.എം ബാബു, കെ.എന്‍ രത്‌നാകരന്‍, പി.ബി സുലൈമാന്‍, ഗിരീഷ് കുഞ്ഞുമോന്‍, ജോര്‍ജ് റോയി, എല്‍ദൊ. ജി എന്നിവര്‍ പ്രസംഗിച്ചു. ഇലക്ട്രിക്കല്‍ മേഖലയിലെ മുന്‍നിര കമ്പനികളുടെ എക്‌സിബിഷനും സംഘടിപ്പിച്ചിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!