ഡോ:പി നാരായണന്‍ നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അവാര്‍ഡ് എംപി ശശികുമാറിന് സമര്‍പ്പിച്ചു.
വയനാട്ടില്‍ നിന്നുള്ള പ്രഥമ എംബിബിഎസ് ഡോക്ടറും, ആരോഗ്യ ശുശ്രൂഷാ രംഗത്തെ ഉദാത്ത മാതൃകയുമായ ഡോ: പി നാരായണന്‍ നായരുടെ പേരിലുള്ള അവാര്‍ഡ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ശശികുമാറിന് കൈമാറി.ജില്ലയില്‍ പൊതുജനാരോഗ്യ രംഗത്ത് നിസ്വാര്‍ത്ഥമായി സേവനമനുഷ്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അവാര്‍ഡ്. പ്രശസ്തി പത്രവും 15,000 രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് കൈമാറിയത്.
കഴിഞ്ഞ 30 വര്‍ഷമായി മാനന്തവാടി മേഖലയില്‍ ആതുര സേവന രംഗത്ത് വിശിഷ്യാ രക്തദാന രംഗത്ത് സജീവ സാന്നിദ്ധ്യമായ ശശികുമാര്‍ ഇതിനകം 50 തവണ സ്വന്തം രക്തം ദാനം ചെയ്യുകയും അപകടത്തില്‍ പരിക്കേറ്റവര്‍ ഉള്‍പ്പെടെ അത്യാസന്ന നിലയിലായ നിരവധി പേരെ മെഡിക്കല്‍ കോളേജിലും മറ്റ് വിദൂര ആശുപത്രികളിലും എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശശികുമാര്‍ നല്‍കുന്ന സേവനവും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കിയത്.മാനന്തവാടി ഹില്‍ ബ്‌ളൂമ്‌സ് സ്‌ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ: കെ.വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ: പി.നാരായണന്‍ നായര്‍, ഡോ:സി.കെ.രണ്‍ജിത്ത്, അഡ്വ: സി.കെ.സന്തോഷ്, ഷെവലിയാര്‍ കെ.പി.മാത്തായി, സംബന്ധിച്ചു.