കൈനാട്ടി എടപെട്ടിയില്‍ ആക്രി സംഭരണകേന്ദ്രത്തിന് തീവച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.കല്‍പ്പറ്റ എമിലി ചീനിക്കോട് വീട്ടില്‍ സുജിത്ത് ലാല്‍ (37) ആണ് അറസ്റ്റിലായത്.സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാന്‍ കാരണമെന്ന് പൊലീസ്
കടക്ക് തീയിട്ടതിൻ്റെ CCTV ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് കൽപ്പറ്റ സ്വദേശിയായ നാസറിന്റെ ഉടമസ്ഥതയിലുള്ള എടപെട്ടിയിലെ ആക്രിക്കടയിൽ തീപിടുത്തമുണ്ടായത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ആദ്യഘട്ടത്തിൽ തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ലായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഒരാൾ പെട്രോളുമായി വരുന്നതും, തീയിടുന്നതും വ്യക്തമായത്. നാസർ കൽപ്പറ്റ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൽപ്പറ്റ എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത്ലാലിനെയാണ് കൽപ്പറ്റ പോലീസ് പിടികൂടിയത്. സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണമെന്നാണ് സുജിത്ത് ലാൽ പോലീസിന് നൽകിയ മൊഴി.