ബ്രാന്‍ കുടുംബ സംഗമം ജനുവരി 26ന്
ഒന്നരപതിറ്റാണ്ട് മുമ്പ് കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നും വയനാട്ടിലേക്ക് കുടിയേറി താമസമാരംഭിച്ച ബ്രാന്‍ കുടുംബാംഗങ്ങളുടെ സംഗമം ജനുവരി 26ന് മാനന്തവാടി ഗ്രീന്‍സ് റെസിഡന്‍സിയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടി മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. അലി ബ്രാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കും. സമ്മാന ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിക്കും. സയ്യിദ് മുഹമ്മദ് ഹാഫിസ് ജിഫ്രി കുടുംബ ക്ലാസെടുക്കും. ചാരിറ്റി ട്രസിറ്റിന്റെ ഉദ്ഘാടനം തലശ്ശേരി ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആസാദ് നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബ്രാന്‍ കുടുംബാംഗങ്ങളായ അലി, സുനീര്‍, മൊയ്തു,അബ്ദുള്ള, അഹമ്മദ്കുട്ടി, റിയാസ് എന്നിവര്‍ പങ്കെടുത്തു.