ഐ എസ് ഒ അംഗീകാര നിറവില്‍ കല്‍പ്പറ്റ നഗരസഭ

0

ഐ എസ് ഒ അംഗീകാര നിറവില്‍ കല്‍പ്പറ്റ നഗരസഭ .സംസ്ഥാനത്തെ മൂന്ന് നഗരസഭകള്‍ക്കാണ് ഐ.എസ്.ഒ. അംഗീകാരം ലഭിച്ചത്.
ഓഫീസിന്റെ സുതാര്യമായ പ്രവര്‍ത്തനം കണക്കിലെടുത്താണ് കല്‍പ്പറ്റ നഗരസഭയ്ക്ക് ഐഎസ്ഒ 9001 – 2015 അംഗീകാരം നല്‍കിയത്. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ടി.സിദ്ദിഖ് എംഎല്‍എ നഗരസഭ ചെയര്‍മാന്‍ കെ എം തൊടി മുജീബിന് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഐ.എസ്.ഒ അംഗീകാരം നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയാണ് കല്‍പ്പറ്റ ഫ്രണ്ട് ഓഫീസ്, അടക്കമുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കി പൊതുജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കിയതാണ് പുരസ്‌കാര നേട്ടത്തിന് കാരണമായത്.

ജില്ലാ ആസ്ഥാനത്തെ നഗരസഭ എന്ന നിലയ്ക്ക് കല്‍പ്പറ്റ നഗരസഭയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.
മികവ് നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്നവരെ സാങ്കേതികത്വത്തിന്റെ പേരില്‍ വലയ്ക്കാതെ കഴിയാവുന്ന സേവനങ്ങള്‍ ഉറപ്പാക്കുന്നതില്‍ കല്‍പ്പറ്റ നഗരസഭ മികവ് പുലര്‍ത്തുന്നതായി തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ .എം തൊടി മുജീബ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത ,വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.റ്റി..ജെ ഐസക്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.പി മുസ്തഫ ,നഗരസഭാ സെക്രട്ടറി അലി അഷ്ഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!