ചുണ്ടേല്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി

0

തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചുണ്ടേല്‍ പള്ളിയില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി. റവ.ഫാ.മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍ കൊടിയുയര്‍ത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് ഡോ: റെമെ ജിയോസ് ഇഞ്ചിനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ജനുവരി 12, 13 തീയ്യതികളിലാണ് പ്രധാന തിരുനാള്‍. തിരുനാളിന് വിവിധ ദിവസങ്ങളില്‍ ബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാര്‍തോമസും, കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍.ഡോ.തോമസ് പനക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!