ഐ.എന്‍.ടി.യു.സി. പ്രക്ഷോഭത്തിലേക്ക്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 16 ന് സബ്ബ് കലക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ മാനന്തവാടിയില്‍ ചേര്‍ന്ന ഐഎന്റ്റിയുസി കണ്‍വെന്‍ഷന്‍ തീരുമാനം.മീറ്റര്‍ സിലിംഗിന്റെ പേരിന്‍ തൊഴിലാളികള്‍ അന്യായമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി ആവശ്യപ്പെട്ടു.
മാനന്തവാടിയിലെ ടൗണ്‍ പരിസരത്തുള്ള ലിങ്ക് റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കുക,വിലക്കയറ്റം തടയുക, മെഡിക്കന്‍ കോളേജ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുക,വിവിധ ആശുപത്രികളിലായി നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സുകള്‍ നിരത്തിലിറക്കുക,ബഫര്‍ സോണ്‍ പ്രഖ്യാപനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വന്‍ഷന്‍ ഉന്നയിച്ചു.ഇത്തരം ആവശങ്ങള്‍ ഉന്നയിച്ച് ജനുവരി 16 ന് മാനന്തവാടി സബ്ബ് കളക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.എം.പി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ടി.ബാബു, കെ.കൃഷ്ണന്‍,ശോബന്‍ ബാബു, വിനോദ് തോട്ടത്തില്‍,എസ്.സജിവന്‍, സാന്‍വി കണിയാരം, ജോയി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.