ജില്ലാ മാനസികാരോഗ്യ പദ്ധതി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനം
ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനം. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇത് സംബന്ധിച്ച് 2022 ഡിസംബര്‍ 30 ന് ഉത്തരവിറക്കിയത്. പുതുവത്സരത്തില്‍ മെഡിക്കല്‍ കോളേജിനേറ്റ തിരിച്ചടി കൂടിയായി പദ്ധതി മാറ്റാനുള്ള തീരുമാനം.
ഉത്തരവ് പ്രകാരം മാനസികാരോഗ്യ പദ്ധതി പ്രകാരം നിയമിച്ച ജീവനക്കാര്‍, വാഹനം, ഉപകരണങ്ങള്‍, രജിസ്റ്ററുകള്‍, അനുബന്ധരേഖകള്‍ എല്ലാം തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് കൈമാറണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവില്‍ ആരോഗ്യ പദ്ധതിയുടെ ചാര്‍ജ് വഹിക്കുന്ന മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് വാഹനം ഉള്‍പ്പെടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് കൈമാറാനുള്ള നടപടി എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഏതായാലും പുതുവര്‍ഷ പുലരിയില്‍ വയനാട് ഡി.എം.ഒ ഇറക്കിയ ഉത്തരവ് വയാനാട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.