ലീവ് സറണ്ടര്‍ അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവ് വെറും കബളിപ്പിക്കല്‍ മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് 20 വരെ വീണ്ടും മരവിപ്പിക്കുകയാണ് ചെയ്തതെന്നും ആരോപിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു.
ലൈജു ചാക്കോ അധ്യക്ഷനായിരുന്നു.ജില്ലാ ട്രഷറര്‍ കെ.ടി.ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.എസ്.ബെന്നി, ഗ്ലോറിന്‍ സെക്വീര, എം.വി.സതീഷ്, ഇ.വി.ജയന്‍, പി.ജെ.ഷിജു, കെ.എന്‍.റഹ്‌മത്തുള്ള, ബിജു ജോസഫ്, കെ.പി.പ്രതീപ, എ.സുഭാഷ്, പി.റീന തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഡി. രമാകാന്തന്‍, റോബിന്‍സണ്‍ ഫ്രാങ്കോ, കെ.സി.ജിനി, എം.ഏലിയാസ്, കെ.സെല്‍ജി, സി.കെ.ബിനുകുമാര്‍, കെ.സി.എല്‍സി, സുജേഷ്, ദേവി, ജോബ്‌സണ്‍ ഫെലിക്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി