പാടെ തകര്‍ന്ന് വട്ടോളി കുനിമ്മല്‍ വാളാട് എച്ച് എസ് റോഡ്
ഏറെ നാളത്തെ പ്രയത്‌നഫലമായി മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എ അനുവദിച്ച 34 ലക്ഷം രൂപ വിനിയോഗിച്ച് ടാറിങ് പണി പൂര്‍ത്തീകരിച്ച വാട്ടോളി- കുനിമ്മല്‍ -വാളാട് എച്ച് എസ് 1200 മീറ്റര്‍ റോഡാണ് നാമാവശേഷമായത്. സമീപത്തുള്ള റോഡുകളിലെല്ലാം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികളുടെ അടക്കം നിരവധി വലിയ വാഹനങ്ങള്‍ ഈ നിരത്തിലൂടെ കടന്നു പോവുകയും ഇപ്പോള്‍ കാല്‍നട പോലും സാധ്യമാകാത്ത അവസ്ഥയിലുമാണ്. 50 വര്‍ഷത്തിലധികം കാത്തിരുന്ന് ലഭിച്ച ഈറോഡ് പുനര്‍നി4മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. അടിയന്തരമായി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇടപെടണമെന്ന് പ്രതിക്ഷേധ സംഗമത്തില്‍, ഇഎം പീയൂസ്, ജിന്‍സി ബാബു,സണ്ണി വെട്ടിത്താനം ജയചന്ദ്രന്‍,പ്രകാശന്‍ കുണ്ടത്തില്‍ എന്നിവര്‍ ആവശൃപെട്ടു.