വാളാട് ഹയര്‍ സെക്കണ്ടറി ഓവറോള്‍ ചാമ്പ്യന്‍മാര്‍
തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി സ്‌കൂളില്‍ നടന്ന ജില്ലാ റസിലിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ വാളാട് എച്ച്.എസ്.എസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വിവിധ വിഭാഗങ്ങളില്‍ നടന്ന മത്സരത്തില്‍ സ്‌കൂളിലെ മുഹമ്മദ് നൂറുദ്ദീന്‍, സഞ്ചയ് കെ എസ്, അനുരാഗ് എന്‍ ബാബു, അജിത്ത് എന്നിവര്‍ ഒന്നാം സ്ഥാനവും സംസ്ഥാന റസിലിങ്ങ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യതയും നേടി. കായിക അധ്യാപകന്‍മാരായ ഷിജോ പി.ടി (എസ്.എസ്.എ) റൈനേഷ്, എന്നിവരുടെ കീഴില്‍ പരിശീലനം നേടിയ 15 അംഗ ടീം ആണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.