തിളക്കമാര്‍ന്ന വിജയത്തില്‍ അഞ്ജു

0

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ സോഷ്യോളജിയില്‍ എട്ടാം റാങ്കോടെ തിളക്കമാര്‍ന്ന വിജയം നേടി അഞ്ജു. പുല്‍പ്പള്ളി ചേകാടി ആദിവാസി കോളനിയിലെ പരേതനായ സുബ്രമണ്യന്റെയും രോഹിണിയുടെയും മകളാണ്.അടിയ വിഭാഗത്തില്‍ ഉന്നത വിജയം നേടിയ ചുരുക്കം പേരില്‍ ഒരാളാണ് അഞ്ജു.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കി.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലായിരുന്നു എം.എ സോഷ്യോളജിക്ക് ചേര്‍ന്നത്.നിലവില്‍ മാനാഞ്ചിറ ഗവ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ബി.എഡ് വിദ്യാര്‍ത്ഥിനിയാണ്.

നേരത്തെ ചേകാടിയിലെ ഗവ.എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കെ പഠനം നിര്‍ത്തേണ്ടി വന്നിരുന്നു. തുടര്‍ന്ന് അഞ്ജുവിനെ അധ്യാപകര്‍ വീണ്ടും സ്‌കൂളില്‍ എത്തിച്ചു.പത്താം ക്ലാസ് വരെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. വെള്ളമുണ്ട ഗവ.എച്ച്.എസില്‍ മികച്ച മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും, പ്ലസ് ടുവും പാസായി.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ എം.എ സോഷ്യോളജിക്ക് ചേര്‍ന്നു.ആദിവാസി വിഭാഗങ്ങള്‍ക്കായി നടത്തിയ സ്‌പെഷ്യല്‍ റിക്യുട്ട്‌മെന്റിലുടെയാണ് ജോലി ലഭിച്ചത്. സഹോദരന്‍ രാഹുല്‍ പഠനം അവസാനിപ്പിച്ചു. ഇരട്ട സഹോദരിയായ മഞ്ജുവും അനിയത്തി ആതിരയും വിദ്യാര്‍ത്ഥികളാണ്.സഹോദരി രാഖി നിലവില്‍ പോലീസ് ട്രെയിനിംഗ് ക്യാംപിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!