ഇന്ന് അത്തം.അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി.

0

ഇന്നേക്ക് പത്താം നാള്‍ പൊന്നോണം ആണ്. മലയാളിയുടെ ഓണക്കാലം ഇന്ന് ആരംഭിക്കുന്നു. വീടുകള്‍ക്ക് മുന്നില്‍ ഇന്ന് മുതല്‍ പൂക്കളങ്ങള്‍ ഒരുങ്ങും.ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അല്‍പനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതല്‍ അത്തം തുടങ്ങുകയായി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും എന്നതിനാല്‍ ഇന്നും നാളെയും അത്തമാണെന്ന് പറയാം. കര്‍ക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാള്‍ കഴിഞ്ഞാല്‍ മാത്രമേ ചിങ്ങം പിറക്കൂ.ഓണദോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പുണിത്തറയിലും അത്തം ഘോഷയാത്രയില്ല. പ്രളയവും കൊവിഡും കാരണം നാലു വര്‍ഷമായി തൃപ്പുണിത്തറ അത്തച്ചമയ ഘോഷയാത്ര ചടങ്ങായി മാത്രമാണ് നടത്തുന്നത്. ഇത്തവണയും ചടങ്ങുകളില്‍ ഒതുങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!