പ്രധാനധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍.
വയനാട്ടില്‍ പത്താംതരം വിദ്യാര്‍ത്ഥിയോട് ലൈംഗീക അതിക്രമം നടത്തിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനധ്യാപകന് പോക്സോ കേസില്‍ അറസ്റ്റിലായി.ജൂലൈ മാസത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും,പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.