കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നോടിയായി ശ്രേയസിന്റെ നേതൃത്വത്തില്‍ കൊവിഡ് ഇന്റര്‍ നാഷ്ണല്‍ സപ്പോര്‍ട്ട് സെന്റര്‍ ബത്തേരിയില്‍ ആരംഭിച്ചു. ശ്രേയസ് കേന്ദ്ര ഓഫീസില്‍ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു.ഓക്സിജന്‍, കോണ്‍സന്‍േ്രടറ്റര്‍, ടെലി കൗണ്‍സിലിംഗ്, വാക്സിനേഷന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷനായിരുന്നു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബെന്നി ഇടയത്ത്, ഫാ. വര്‍ഗീസ് മറ്റമന, വല്‍സ് ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.