കുട്ടികള്‍ക്കുള്ള വാക്‌സീന്‍ സെപ്റ്റംബറില്‍? മരുന്ന് പരീക്ഷണം ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് എയിംസ് ഡയറക്ടര്‍.

0

രാജ്യത്ത് 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സെപ്റ്റംബറോടെ കൊവിഡ് പ്രതിരോധ വാക്‌സീന്‍ നല്‍കാന്‍ സാധ്യത. മരുന്ന് പരീക്ഷണം ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. കൊവാക്‌സിനൊപ്പം  സൈഡസ്‌കാ ഡില വാക്‌സീനും  നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

24 മണിക്കൂറിനിടെ 39097 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോ?ഗ്യ മന്ത്രാലയം രാവിലെ പുറത്തുവിടച്ട കണക്ക്. 2.40 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 546 പേരാണ് കൊവിഡ് മൂലം 24 മണിക്കൂറിനുള്ളില്‍ മരിച്ചത്.  35087 പേര്‍ രോഗമുക്തി നേടിയെന്നും ആരോ?ഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ കൊവിഡ് മരണം  4,20,016  ആയി.  4,08,977 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 42,78,82,261 പേര്‍ ഇതുവരെ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ബ്രസീല്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണത്തെത്തുടര്‍ന്ന് ബ്രസീലിയന്‍ മരുന്നു കമ്പനികളുമായുള്ള കരാറുകള്‍ ഭാരത് ബയോടെക്ക് റദ്ദാക്കി. ബ്രസീലിന് കൊവാക്‌സിന്‍ നല്‍കാന്‍ രണ്ട് കമ്പനികളുമായി ഉണ്ടാക്കിയ ധാരണപത്രം ആണ് റദ്ദാക്കിയത്. കൊവാക്‌സിന്‍ വാങ്ങാന്‍ ആയി ഉണ്ടാക്കിയ കരാറില്‍ ബ്രസീലിയന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ബ്രസീലിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ ആന്‍വിസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും  എന്നും ഭാരത്ബയോടെക്ക് വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!