സഹായ പദ്ധതിയ്ക്ക് തുടക്കമായി

0

മലബാര്‍ ഭദ്രാസനത്തിന്റെയും എസ്രയേന്‍സ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ കോവിഡ് പ്രതിസന്ധിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മലബാര്‍ ഭദ്രാസനാധിപന്‍ മെത്രാപോലീത്ത സഖറിയാസ് മാര്‍ പോളികാര്‍പ്പസ് തിരുമേനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സഹായപദ്ധതിക്ക് തുടക്കമായി. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കാണ് ചികിത്സാസഹായവും വിദ്യാര്‍ത്ഥികള്‍ക്ക് പഠനകിറ്റും, ഭക്ഷ്യധാന കിറ്റുമാണ് വിതരണം ചെയ്യുന്നത്.കോവിഡ് രോഗം ബാധിച്ചവര്‍ക്കായി ഇതിനകം എസ്രായന്‍സ് കൂട്ടായ്മ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കല്‍,ഭക്ഷണവിതരണം എന്നിങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സമീപകാലത്ത് നടത്തി മാതൃകയായത് . കിടപ്പുരോഗികള്‍ക്ക് ചികിത്സക്കായി സഹായമടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളും കൂട്ടായ്മയുടെ ഭാഗമായി നടത്തുന്നുണ്ട്. കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്നവരെ നേരില്‍ കണ്ട് സഹായം നല്‍കിവരികയാണെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ പോളികാര്‍പ്പോസ് പറഞ്ഞു. ഫാ. റെജി ചവര്‍പ്പനാല്‍, ഫാ. ഷിബു കുറ്റിപറച്ചേല്‍, ഫാ. അജു അരത്തമാമൂട്ടില്‍ എന്നിവരാണ് എസ്രായന്‍സ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് . യല്‍ദോസ് മാര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഹായവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുഫാ. ഷാന്‍ ഐക്കരക്കുടി, ഫാ. എല്‍ദോ വെങ്കടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!