ഇടത് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍  വിളംബര ജാഥയുമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍

0

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിനേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഈ മാസം 29 ,30 തീയതികളിലായി പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ വിളംബര ജാഥകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ സ്ഥലങ്ങളിലും മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ പങ്കെടുക്കുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബീന വിജയന്‍ , ജില്ലാ പ്രസിഡണ്ട് പി.ആര്‍ നിര്‍മ്മല, കല്‍പ്പറ്റ ഏരിയാ സെക്രട്ടറി ടി.ജെ ബീന തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!