വയനാട്ടില്‍ ഗോത്രവിഭാഗങ്ങളും തനത് ആചാരങ്ങളും ജീവിത രീതികളും വാര്‍ലി ആര്‍ട്ടിലൂടെ ആവിഷ്‌കരിക്കാനായി സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന ചിത്രകലാ ക്യാമ്പ് സമാപിച്ചു.വൈത്തിരിയിലെ ‘എന്‍ഊര് ‘ഗോത്ര പൈതൃക ഗ്രാമത്തിലാണ് ജില്ലയിലെ വിവിധ ആദിവാസി ഗോത്രങ്ങളിലെ യുവതിയുവാക്കള്‍ പങ്കെടുത്ത ക്യാമ്പ് സംഘടിപ്പിച്ചത്.
ലോകചരിത്രം കല്ലിലും മണ്ണിലും കോറിവരച്ചതും രൂപപ്പെടുത്തിയതും ആദിമ ഗോത്ര ജീവിതങ്ങളാണ്.വ്യത്യസ്തമായ സാംസ്‌കാരിക ധാരയാണ് ആദിവാസി ഗോത്ര ജീവിതങ്ങളെ മുന്നോട്ട് നയിക്കുന്നത്.ഇതു തന്നെയാണ് വളരെ വ്യത്യസ്തമായ വയനാടന്‍ ആദിവാസി ജീവിതവും ആചാരങ്ങളും ചിത്രലിപികളായി രേഖപ്പെടുത്താന്‍ പട്ടികവര്‍ഗ്ഗവകുപ്പ് ‘എന്‍ഊര് ‘ പദ്ധതിയില്‍ തീരുമാനിച്ചത്.ലോക പ്രശസ്തമായ വാര്‍ലി ചിത്രമെഴുത്തു രീതി പരിശീലിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്.ഉത്തരേന്ത്യന്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ പരമ്പര്യ ചിത്രലിപിയാണ് ‘വാര്‍ലി ആര്‍ട്ട്.ഭാവിയില്‍ എന്നൂരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ ചിത്രമെഴുത്തു രീതിയുടെ പരിശീലനം അവരുടെ ഉപജീവനവും സ്വന്തം ഗോത്രത്തിന്റെ ആശയ പ്രകാശനങ്ങളുമായി മാറും.വളരെ പൊടുന്നനെ ഇവര്‍ ചിത്രകലാ സങ്കേതങ്ങള്‍ പഠിച്ചെടുക്കുന്നുണ്ടെന്ന് ഇവരുടെ പരിശീലകര്‍ പറഞ്ഞു.