ഒരു ഏക്കര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നു.
എടവക പഞ്ചായത്തിലെ ദ്വാരകയില്‍ ഒരു ഏക്കര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നു. ദ്വാരക അമ്പലത്തിങ്കല്‍ ജോസഫിന്റെ ഒരു ഏക്കര്‍ ഭൂമിയാണ് ഇടിഞ്ഞ് താഴ്ന്നത്. കഴിഞ്ഞ ദിവസം ചെറിയ വിള്ളല്‍ ഉണ്ടായായിരുന്നു. ശനിയാഴ്ചയോടെ അഞ്ച് മീറ്റര്‍ താഴ്ചയില്‍ ഭൂമി ഇരുന്നത,് രണ്ട് മീറ്റര്‍ വീതിയില്‍ വിള്ളലും ഉണ്ടായി മണ്ണ് ഇടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പ്രദേശത്തെ ആറ് കുടുംബങ്ങള മാറ്റി ഇവര്‍ ബന്ധുവീടുകളില്‍ കഴിഞ്ഞ് വരികയാണ്.