ടോയ്ലറ്റ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു
തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അനുവദിച്ച ടോയ്ലറ്റ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ കെകെ സി മൈമൂന നിര്‍വ്വഹിച്ചു. 12 ലക്ഷം രൂപയാണ് വകയിരുത്തിയത്. ചടങ്ങില്‍ പഞ്ചായത് പ്രസിഡണ്ട് പി തങ്കമണി അദ്ധ്യക്ഷയായിരുന്നു. പി ടി എ പ്രസിഡണ്ട് കെ.സി. അലി, ഹെഡ്മാസ്റ്റര്‍ എം കരുണാകരന്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ഇമ്മാനുവല്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.